ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്ന് ദുര്‍ഗന്ധത്തോടുകൂടിയ പത പുറത്തുവരുന്നതായി അനുഭവപ്പെട്ടു. . ഡോ. അനില്‍ കുര്യന്‍റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് വെളള നിറത്തിലുളള പത പൊങ്ങിയത്. കഴിഞ്ഞ ദിവസം ഓട്ടോയില്‍ വില്‍പ്പന നടത്തുന്ന ആളില്‍ നിന്നാണ് തണ്ണിമത്തന്‍ വാങ്ങിയത്. കിലോ 20 രൂപയ്ക്ക് വാങ്ങിയ മത്തന്‍ കഴുകി വീട്ടില്‍ സൂക്ഷിച്ചിരുന്നു. അടുത്ത ദിവസം രാവിലെ മുറിച്ചപ്പോഴാണ് രാസ പദാര്‍ഥത്തില്‍ നിന്നെന്നവണ്ണം പതയും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്. വൈകുന്നേരത്തോടെ പത മഞ്ഞ നിറമായി മാറി. ഉളളില്‍ നിന്ന് കുമിളകള്‍ പുറത്തേക്ക് പുറപ്പെടുന്നതായും അനുഭവപ്പെട്ടു.
തണ്ണിമത്തനില്‍നിന്ന് അസാധാരണമാംവിധം പതയും ദുര്‍ഗന്ധവും
