ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

ആലപ്പുഴ: ആലപ്പുഴയുടെ ചിരകാല സ്വപ്‌നമായിരുന്ന ബൈപ്പാസ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സമയത്തിനായുളള കാത്തിരിപ്പിലാണ്‌ സര്‍ക്കാര്‍. 6.8 കിലോമീറ്റര്‍ നീളമുളള ബൈപ്പാസില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ്‌ ഹൈവേയാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പാതയിലൂടെ ആദ്യ യാത്ര നടത്തി മന്ത്രി ജി.സുധാകരന്‍ നിര്‍മ്മാണ പുരോഗതി നേരിട്ട്‌ വിലയിരുത്തി. അവസാനഘട്ട മിനുക്കു പണികള്‍ മാത്രമാണ് ‌ ഇനി ബൈപ്പാസില്‍ ബാക്കിയുളളത്‌.

ആലപ്പുഴ ബൈപ്പാസില്‍ ടോള്‍ വേണ്ടെന്നുളള നിലപാടിലാണ്‌ സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ 100 കോടിക്ക്‌ മുകളിലുളള നിര്‍മ്മാണ പ്രവര്‍ത്തിയായതു കൊണ്ട് ടോള്‍ പിരിവ്‌ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അതിനാല്‍ കൊല്ലം ബൈപ്പാസിലേതുപോലെ തന്നെ ആലപ്പുഴയിലും ടോള്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ തന്നെ ഏറ്റവും കാലതാമസമുണ്ടായ പദ്ധതികളില്‍ ഒന്നാണ്‌ ആലപ്പുഴ ബൈപ്പാസ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →