മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 22 ന് രാവിലെ 11 മണിക്ക് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം) നടക്കും. എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും, എസ്.റ്റി വിഭാഗത്തിൽ നാല് ഒഴിവും ഉണ്ട്. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളും സ്പോട്ട് അഡ്മിഷനിലൂടെ നികത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.dme.kerala.gov.in സന്ദർശിക്കുക.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105538

