വെറുമ്പാട്ടവകാശ ഭൂമി പട്ടയം വിചാരണ മാറ്റി

 തൃശൂർ: ദേവസ്വം വക കാണം/ വെറുമ്പാട്ടവകാശ ഭൂമിക്ക് ജന്മം അനുവദിച്ച്  പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലാൻഡ് ട്രിബ്യൂണൽ ആൻഡ് എൽ ആർ
ഡെപ്യൂട്ടി കലക്ടർ കലക്ടറേറ്റിൽ നിശ്ചയിച്ചിരുന്ന എല്ലാ എസ് എം കേസുകളുടെയും  വിചാരണകൾ മാറ്റിവച്ചു.

2020 ഡിസംബർ 8 ന് നിശ്ചയിച്ചിരുന്ന വിചാരണ 2021 ജൂൺ 24 നും, ഡിസംബർ 10 ന് വെച്ചിരുന്നത് 2021 ജൂൺ 29 ലേക്കും, ഡിസംബർ 15 ന്  നടക്കേണ്ടിയിരുന്ന വിചാരണ 2021 ജൂലൈ ഒന്നിലേക്കും മാറ്റി വെച്ചിരിക്കുന്നതായി എൽ  ആർ  ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105452

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →