വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നു. ഇതര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു

കിളിമാനൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നത് നിരവധി വാഹനങ്ങള്‍ അകടത്തില്‍ പെടാനിടയാക്കി. നിരത്തില്‍ തെന്നിവീണ വാഹനങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കിളിമാനൂര്‍ പാപ്പാല ജംങ്ഷനിലായിരുന്നു സംഭവം.

എതിര്‍ ദിശയില്‍ നിന്നുവന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ ഓയിലില്‍ തെന്നിയാണ് മറ്റു വാഹനങ്ങള്‍ അപകടത്തില്‍ പെട്ടത്. വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സെത്തി റോഡ് ശുചീകരിച്ച് സഞ്ചാര യോഗ്യമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →