ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം

കൊല്‍ക്കത്ത: പശ്ചിമബം​ഗാള്‍ മുന്‍മുഖ്യമന്ത്രിയും സി പി എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം

ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ കുറിച്ച് ബംഗാളിലെ പ്രാദേശിക മാദ്ധ്യമങ്ങളടക്കം
റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത്.

ബുദ്ധദേവ് ഭട്ടാചാര്യയുടെ കൊവിഡ് പരിശോധനാ ഫലം
നെ​ഗറ്റീവാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →