വായുവില്‍ നിന്ന് കുടിവെള്ളം നിര്‍മ്മിച്ച് ഐഐടി ഗവേഷകര്‍

ഗുവാഹത്തി: നിങ്ങള്‍ വായുവില്‍ നിന്ന് കുടിവെള്ളം നിര്‍മ്മിക്കുന്നത് കേട്ടിട്ടുണ്ടോ? അതെ, സംഭവം ശരിയാണ്. വായുവില്‍ നിന്ന് വേണ്ടുവോളം കുടിവെള്ളം നിര്‍മിക്കാം. ഇതിനുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഐഐടി ഗുവാഹത്തിയിലെ ഗവേഷകര്‍ വായുവിലെ ഈര്‍പ്പത്തില്‍ നിന്ന് വെള്ളം കണ്ടെത്തി ഫില്‍ട്ടര്‍ ചെയ്യുന്നു. തുടര്‍ന്ന് കുടിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പുനര്‍നിര്‍മിക്കുകയാണ് ഐഐടി ഗുവാഹത്തിയിലെ രസതന്ത്രം അസോസിയേറ്റ് പ്രൊഫസര്‍ ഉത്തം മന്നയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ചെയ്തത്. കണ്ടന്‍സര്‍ പ്രതലങ്ങളിലൂടെ ഈര്‍പ്പം നിറഞ്ഞ വായു കടന്നുപോകുമ്പോഴാണ് ഇത്തരത്തില്‍ വെള്ളം ലഭിക്കുക. ഈ വെള്ളം ടാങ്കില്‍ ശേഖരിക്കും.

തുച്ഛമായ മഴയുള്ള ലോകത്തിലെ പ്രദേശങ്ങളില്‍, സസ്യങ്ങളും പ്രാണികളും വായുവില്‍ നിന്ന് വെള്ളം വലിച്ചെടുക്കാനും ശേഖരിക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് അനുകരിച്ചാണ് ശാസ്ത്രജ്ഞര്‍ നേര്‍ത്ത വായുവില്‍ നിന്ന് വെള്ളം പുറത്തെടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടത്തിയതെന്ന് ഐഐടി അറിയിച്ചു.രാസ രൂപത്തിലുള്ള എസ്എല്‍ഐപി എന്ന ആശയം ഉപയോഗിച്ചാണ് ഈര്‍പ്പമുള്ള വായുവില്‍ നിന്ന് വെള്ളം സംഭരിക്കാന്‍ ഗവേഷകര്‍ ശ്രമം നടത്തിയത്. പ്രകൃതിദത്ത ഒലിവ് ഓയില്‍, സിന്തറ്റിക് ക്രിറ്റോക്സ് അടക്കമുള്ളവയും ഇതിനായി ഗവേഷകര്‍ ഉപയോഗിക്കുന്നുണ്ട്. വായുവിലെ ഈര്‍പ്പം, മൂടല്‍ മഞ്ഞ് എന്നിവയില്‍ നിന്നെല്ലാം ചെലവു കുറഞ്ഞ രീതിയില്‍ ഇത്തരത്തില്‍ വെള്ളം ശേഖരിക്കാമെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →