മാണ്ഡ്യ: ഓണ്‍ലൈന്‍ ക്ലാസിനായി പിതാവിന്റെ ഫോണ്‍ വാങ്ങിയ 17കാരിയായ മകള്‍ കണ്ടത് അച്ഛന്റെ വിവാഹേതര ബന്ധത്തിന്റെ ദൃശ്യങ്ങള്‍.
കാമുകിയുമായുള്ള പിതാവിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെ മകള്‍ അമ്മയെ വിവരം അറിയിക്കുകയും അവര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലാണ് സംഭവം. ഭാര്യ വിവാഹമോചനത്തിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഇതിന് തയ്യാറല്ല. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പോലീസുകാരും സന്നദ്ധ സംഘടനകളും ശ്രമിക്കുന്നതായാണ് വിവരം. 18 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് 15 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഒക്ടോബറില്‍ ഇയാള്‍ തന്റെ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഫോണ്‍ നല്‍കിയപ്പോഴാണ് വിവാഹേതര ബന്ധം പുറത്തറഞ്ഞിതെന്ന് പോലിസ് പറഞ്ഞു.

