ലഡാക്കില്‍ ചൈനീസ് സൈനീകര്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ചുഷുള്‍ മേഖലയില്‍ അധിനിവേശം ഉറപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ വര്‍ഷം മെയില്‍ കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയിലെ ചുഷുല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പ് മെയില്‍ തന്നെ ഇന്ത്യന്‍ സൈന്യം നടത്തിയിരുന്നു എന്നും ഇതിന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ പര്‍വ്വത പാതയായ സ്പാന്‍ഗുര്‍ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതികളേയും ചെറുക്കുന്നതിന് ചുഷുള്‍ സെക്ടറില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തേയും വിന്യസിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാന്‍ഡര്‍മാര്‍ തമ്മില്‍ ലഡാക്കിലെ ചുഷുളില്‍ ചര്‍ച്ചനടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞങ്ങള്‍ ഏഴിടങ്ങളിലേക്ക് കടന്നുകയറിയിട്ടുണ്ട്. ചൈനയുമായി ഇപ്പോഴും ചര്‍ച്ചയിലാണെന്നാണോ കരുതുന്നത്? ലഡാക്കിലെ സുപ്രധാന പട്രോളിംഗ് പോയിന്റുകളില്‍ ആധിപത്യമുറപ്പിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യങ്ങളുമായി ചൈന രംഗത്തെത്തുന്നതെന്നാണ് സൈനീക വൃത്തങ്ങള്‍ പറഞ്ഞത്. ഓഗസ്റ്റ് അവസാനത്തോടെ ചുഷുള്‍ ഉപമേഖലയില്‍ ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് പോയിന്റുകള്‍ക്കപ്പുറത്ത് സുപ്രധാന സ്ഥാനങ്ങളില്‍ അധികാരമുറപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാന്‍ഗോങ്ങ് തടാകത്തിന്റെ ദക്ഷിണ തീരത്തുള്ള പട്രോളിംഗ് പോയിന്റുകളില്‍ ഇന്ത്യന്‍ ആധിപത്യമുറപ്പിക്കാന്‍ നേരത്തെ തന്നെ അനുവദിക്കപ്പെട്ടിട്ടുണ്ട്. സ്പാന്‍ഗുര്‍ വിടവിന് പുറമേ മോള്‍ഡോയിലെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെയും ഇന്ത്യ അവഗണിച്ച് വരുന്നുണ്ട്.ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഏറ്റവുമൊടുവില്‍ നടന്ന ചര്‍ച്ചയില്‍ ചൈനീസ് സൈന്യം ഉന്നയിച്ച ആവശ്യം പാന്‍ഗോങ് സോയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ്. എന്നാല്‍ ഈ മേഖലയില്‍ നിന്ന് പരസ്പര ധാരണയിലെത്തിയ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവെക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →