കാട്ടാളന്റെ ആരോ മാർക്കിൽ നിന്നും കമ്പ്യൂട്ടർ ഗ്രാഫിക്സ് വരെ നീളുന്ന ഇൻഫോ ഗ്രാഫിക്സിന്റെ ചരിത്രം

ഡാറ്റാ വിഷ്വലൈസേഷന്റെ ഒരു യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലാവസ്ഥ എങ്ങനെ മാറുന്നു , സ്കൂളുകൾ എങ്ങനെ വേർതിരിക്കുന്നു , പുരുഷന്മാരാണോ സ്ത്രീകളാണോ വീട്ടുജോലികൾ കൂടുതൽ ചെയ്യുന്നത് , തുടങ്ങി ഇലക്ഷനിൽ ഏത് പാർട്ടി വിജയിക്കും, എത്ര വോട്ട് കൂടുതൽ നേടി എന്ന് വരെയുള്ള വിവരങ്ങൾ ഇൻഫോ ഗ്രാഫിക്സിലൂടെ വിവരിക്കാൻ സാധിക്കും. സങ്കീർണമായ വസ്തുത എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് ഏറ്റവും നല്ല രീതിയാണ് ഗ്രാഫിൽ രേഖപ്പെടുത്തുക എന്നത് . പുരാതനകാലത്ത് നായാട്ടിനു പോയിരുന്ന കാട്ടാളന്മാർ മരങ്ങളിൽ ചിത്രങ്ങൾ കൊത്തിവച്ചായിരുന്നു ദിശ തിരിച്ചറിഞ്ഞിരുന്നത്. ആ കാലത്ത് തന്നെ ആശയവിനിമയം ചെയ്യുന്നതിനായി സൂചകങ്ങൾ ഉപയോഗിച്ചിരുന്നു. ഈ സൂചകങ്ങളെയാണ് ഇൻഫോ ഗ്രാഫിക്സ് എന്ന് വിളിക്കുന്നത്.

ഇൻഫോ ഗ്രാഫിക്സിൻറെ ചരിത്രം വെബിന് ഏകദേശം 32,000 വർഷങ്ങൾക്കു മുമ്പാണ്. പുരാതന ഈജിപ്തുകാർ ഇൻഫോ ഗ്രാഫിക്സ് ഉപയോഗിച്ച് ജീവിതം, ജോലി, മതം എന്നിവയെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ ഗ്രാഫിക്സ് ഉപജ്ഞാതാവും സ്കോട്ടിഷ് ധനകാര്യ വിദഗ്ധനുമായ വില്യം പ്ലെ ഫെയറിലൂടെ ആയിരിക്കാം ഇൻഫോ ഗ്രാഫിക്സിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ലൈൻ ഗ്രാഫുകൾ, പൈച്ചാർട്ടുകൾ, ബാർഗ്രാഫുകൾ എന്നിവ അദ്ദേഹം കണ്ടുപിടിച്ചു. ആധുനിക ഇൻഫോ ഗ്രാഫിക്സിന്റെ പിതാവായാണ് വില്യം പ്ലെ ഫെയർ അറിയപ്പെടുന്നത്. 1,700 അവസാനത്തിലാണ് ഗോതമ്പ് വിലയുടേയും തൊഴിൽ വേതനത്തെയും സൂചിപ്പിക്കുന്ന ചാർട്ട് വില്യം പ്ലെ ഫെയർ നിർമ്മിക്കുന്നത്. ചരിത്രപരമായ ഡാറ്റ വിശകലനം ചെയ്യുന്നതിന് ഇൻഫോ ഗ്രാഫിക്സിന്റെ ചരിത്രം ഫലപ്രദമാണ്. സംഭവങ്ങൾ നന്നായി മനസ്സിലാക്കുവാൻ ടൈം ലൈനുകളും ഗ്രാഫുകളും ചാർട്ടുകളും സഹായിക്കുന്നു.

സ്റ്റീം എൻജിൻ കണ്ടുപിടിച്ച ജയിംസ് വാട്ടിൻറെ കീഴിൽ തൊഴിൽ പരിശീലിച്ചിരുന്ന വ്യക്തിയാണ് വില്യംസ് പ്ലെ ഫെയർ. മികച്ച ഡ്രാഫ്റ്റിംഗും ചിത്രരചന കഴിവുകളുമുള്ള പ്ലെ ഫെയറിനെ സ്റ്റീം എൻജിൻ പേറ്റന്റിനു വേണ്ടി വരയ്ക്കുന്നതിന് ചുമതലപ്പെടുത്തി. ജെയിംസ് വാടിൻറെ ലാബിൽ നിന്നും ജോലി വിട്ടതിനുശേഷം പ്ലെ ഫെയർ സാമ്പത്തിക ശാസ്ത്രത്തിൽ താൽപര്യം കാണിക്കുകയും ചിത്രങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സാമ്പത്തികരംഗത്തെ വിവരശേഖരണവും ചിത്രകലയും ഒരുപോലെ സ്വായത്തമാക്കിയ പ്ലേ ഫെയറിന് ഇൻഫോ ഗ്രാഫിക്സിനെ പുതിയ രൂപത്തിൽ ആവിഷ്കരിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അദ്ദേഹം രൂപം നൽകിയ, യുകെയിലെ തൊഴിൽ ചിലവും ഗോതമ്പിന്റെ വിലയും താരതമ്യം ചെയ്യുന്ന ചാർട്ട് പ്രസിദ്ധമാണ്. തൊഴിൽ വേതനം കൂടുന്നതു കൊണ്ടാണ് ഗോതമ്പിന്റെ വില അധികമാകുന്നതന്ന് അക്കാലത്തെ ജനങ്ങൾ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ വേതനം ഉൽപ്പന്നത്തിന്റെ വിലയേക്കാൾ വളരെ സാവധാനത്തിലാണ് ഉയരുന്നതെന്ന് പ്ലെയെയറിന്റെ ചാർട്ട് തെളിയിച്ചു.

അക്കാലത്ത് വളരെയധികം വികസിച്ചിട്ടില്ലാത്ത ന്യൂറോളജി എന്ന ശാസ്ത്രത്തിൻറെ തത്വങ്ങൾ പ്ലെഫെയർ ഉൾക്കൊണ്ടിരുന്നു. ശബ്ദത്തിനേക്കാൾ വേഗത്തിൽ ചിത്രങ്ങളെ മസ്തിഷ്കം പ്രോസസ് ചെയ്യുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. “ആയിരം വാക്കുകളേക്കാൾ വിലപ്പെട്ടതാണ് ഒരു ചിത്രം”. എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഗ്രാഫിക്സുകളിൽ ഒന്നാണ് ഡൻ ഹുവാങ് സ്റ്റാർ അറ്റ്ലസ് . 700 എഡി യിൽ വരച്ച ചൈനീസ് സ്റ്റാർ ചാർട് ആണ് ഇത്. ടെലിസ്കോപ്പുകൾ നിർമിക്കുന്നതിനു മുൻപ് തന്നെ കണ്ണുകൊണ്ട് നേരിട്ട് കാണാൻ സാധിക്കുന്ന 1300 നക്ഷത്രങ്ങളെ പ്രതിനിധീകരിച്ച് നിർമിച്ച ചാർട്ടാണ് ഇത്.

25000 വർഷങ്ങൾക്കു മുമ്പ് ബ്രസീലിലെ സെറാ ഡാ കാപ്പിവരാ ഗുഹകളിൽ ഗുഹ മതിലുകളെ കുറിച്ചുള്ള വിവരങ്ങൾ ഇൻഫോ ഗ്രാഫിക്സിലൂടെ രേഖപ്പെടുത്തിയിരുന്നു.

സങ്കീർണ്ണമായ ഒരു വിഷയം ലഘൂകരിക്കാനോ അല്ലെങ്കിൽ വിരസമായ വിഷയം ആകർഷകമായ അനുഭവമാക്കി മാറ്റാനോ ഇൻഫോ ഗ്രാഫിക്സിന് സാധിക്കും. 1786 വില്യം പ്ലെ ഫെയർ കമേഴ്ഷ്യൽ ആൻഡ് പൊളിറ്റിക്കൽ അറ്റ്ലസ് എന്ന പേരിൽ ബാർ ചാർട്ടിനെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു.

1858 ഫ്ലോറൻസ് നൈറ്റിംഗേൽ പൈ ചാർട്ടിനോട് സാമ്യമുള്ള കോക്സ് കോമ്പ് അഥവാ റോസ് ഡയഗ്രം ചിട്ടപ്പെടുത്തി. ക്രൈമിയൻ യുദ്ധകാലത്ത് തടയാൻ കഴിയുന്ന അണുബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണമാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.

ബ്രിട്ടീഷ് ഗ്രാഫിക് ആർട്ടിസ്റ്റ് ആയ ആൽഫ്രെഡ് ലിറ്റി വിഷ്വൽ, ഡാറ്റാ ഘടകങ്ങൾ സംയോജിപ്പിച്ച് പോസ്റ്ററുകൾ ഡിസൈൻ ചെയ്തു. ഓട്ടിൽ ഏയ്കർ എന്ന ജർമൻ ഗ്രാഫിക് ഡിസൈനറാണ് 1972 ഒളിമ്പിക് ഗെയിംസിന്റെ പിക്‌റ്റോഗ്രാംസ് ഡിസൈൻ ചെയ്തത്. ട്രാഫിക് ചിഹ്നങ്ങളായി ഇന്ന് ഉപയോഗിക്കുന്ന ചിത്രങ്ങളോട് സാമ്യമുള്ള ആയിരുന്നു ഇവ.

Share

About സുഭദ്ര വാര്യര്‍

View all posts by സുഭദ്ര വാര്യര്‍ →