പ്ലാസ്റ്റ്‌റ്ററിട്ട കാലുമായി രമ്യ ഹരിദാസ്‌ പ്രചരണത്തില്‍

ആലത്തൂര്‍.: അണമുറിയാത്ത ആവേശത്തിലാണ്‌ ആലത്തൂരിലെ വോട്ടര്‍മാര്‍. ശാരീരിക ബുദ്ധിമുട്ടകള്‍ വകവെയ്‌ക്കാതെ അവരുടെ ഇടയിലേക്ക്‌ എംപി രമ്യഹരിദാസ്‌ എത്തിയത്‌ യൂഡിഎഫ് പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം പകര്‍ന്നു. കുളിമുറിയില്‍ കാല്‌ തെറ്റി വീണതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഒരുമാസമായി എംപി വിശ്രമത്തിലായിരുന്നു.

രാവിലെ ഒമ്പതര മുതല്‍ വൈകിട്ട്‌ ആറുവരെ ആയിരുന്നു പരിപാടികള്‍. ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലായിരുന്നു ആദ്യത്തേത്‌. ഒടുവില്‍ കൊഴിഞ്ഞാമ്പാറയിലും. ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന മറ്റ് ആറ്‌ നിയമ സഭാ മണ്ഡലങ്ങളിലും അവര്‍ വരും ദിവസങ്ങളില്‍ പ്രചരണത്തിനെത്തും. ‌ എംപി നാളെ കുന്നംകുളം, നാലിന്‌ നെന്മാറ, അഞ്ചിന്‌ ചേലക്കര, ഏഴിന്‌ തരൂര്‍,എട്ടിന്‌ വടക്കാഞ്ചേരി, എന്നിവിടങ്ങളില്‍ രമ്യ ഹരിദാസ്‌ വോട്ടര്‍മാരെ കാണുമെന്ന്‌ എംപിയുടെ ഓഫീസ്‌ അറിയിച്ചു.

കുളിമുറിയില്‍ വീണുണ്ടായ പരിക്കിനെ തുടര്‍ന്ന എംപിയുടെ ഇടതുകാലില്‍ രണ്ടിടത്ത്‌ പൊട്ടലുണ്ടായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ നടന്ന ശസ്‌ത്രക്രിയയില്‍ കാലില്‍ സ്റ്റീല്‍ റോഡ്‌ ഇട്ടിരിക്കുകയാണ്‌. ആലത്തൂരിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന രമ്യയെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുളളവര്‍ എത്തിയിരുന്നു. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലു പ്രചരണത്തിനെത്തുമെന്ന്‌ അവര്‍ വ്യക്തമാക്കിയിരുന്നു.

ആലത്തൂരില്‍ തന്റെ വിജയത്തിനായി പണിപ്പെട്ട സാധാരണ പ്രവര്‍ത്തകര്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുമ്പോള്‍ വിശ്രമിക്കാന്‍ മനസനുവദിക്കാത്തതാണ്‌ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ പ്രചരണത്തിനിറങ്ങുന്നതെന്ന്‌ രമ്യ ഹരിദാസ്‌ മാദ്ധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാനത്ത്‌ യുഡിഎഫ്‌ മുന്നേറ്റം നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →