കത്വയിലെയും സാമ്പയിലെയും പാലങ്ങള്‍ ശനിയാഴ്ച രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ജമ്മു ജൂലൈ 19: ജമ്മു-കാശ്മീരിലെ അതിര്‍ത്തി ജില്ലകളായ കത്വയിയെലും സാമ്പയിലെയും പാലങ്ങള്‍ ശനിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്യും. കത്വ ജില്ലയിലെ ഊജ് പാലമാണ് ആദ്യം ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. അതിന്ശേഷം സാമ്പ ജില്ലയിലെ ബസന്താര്‍ പാലം ഉദ്ഘാടനം ചെയ്യും.

ഡോ സിങ്ങ്, ബിപിന്‍ റവാട്, ലെഫ്റ്റ്.ജനറല്‍. ഹര്‍പാല്‍ സിങ്ങ് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിക്കും.

ബസന്ത നദിക്ക് കുറുകെ രാജ്പുര-മഡ്വാള്‍-പങ്കാദുര്‍-ഫുല്‍പുര്‍ റോഡിലാണ് ബസന്താര്‍ പാലം സ്ഥാപിച്ചിരിക്കുന്നത്. ഊജ് നദിക്ക് കുറുകെ പരോള്‍-കൊറേപനു-രാജ്പുര റോഡിലാണ് ഊജ് പാലം സ്ഥാപിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →