ന്യൂ ഡൽഹി : ബിരുദാനന്തര ആയുർവേദ പ്രാക്ടീഷണർമാരെ ശസ്ത്രക്രിയാ പരിശീലനം നടത്താൻ അനുവദിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (സിസിഐഎം) വിജ്ഞാപനം പിൻവലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ ആരോഗ്യ രംഗത്തെ അവിയൽ പരുവത്തിലാക്കുമെന്നും സംഘടന ചൊവ്വാഴ്ച (24/11/20) കുറ്റപ്പെടുത്തി.
‘ഇത് വിവിധ ചികിത്സാ സമ്പ്രദായങ്ങളെ കൂട്ടിക്കലർത്തുന്നതിനുള്ള പിന്തിരിപ്പൻ നടപടിയാണ്. ഒരുതരം മിക്സോപ്പതിയാണിത്. ഐഎംഎ ദേശീയ പ്രസിഡന്റ് രാജൻ ശർമ പറഞ്ഞു.
“ഇത് തൊഴിലിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവും കൂടിയാണ്. വരും വർഷങ്ങളിൽ രോഗി പരിചരണം കാലിബ്രേഷൻ ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. എല്ലാ വൈദ്യശാസ്ത്ര സംവിധാനങ്ങളും കൂട്ടിക്കലർത്താനുള്ള നഗ്നമായ ശ്രമമാണിതെന്ന് ഐഎംഎ സെക്രട്ടറി ജനറൽ ആർവി അശോകൻ പറഞ്ഞു.

