കോവിഡ് വിമുക്തര്‍ സ്ഥിരമായ വ്യായാമത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം

ന്യൂ ഡൽഹി: കോവിഡ് വിമുക്തര്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിരമായ വ്യായാമത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നെടുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കെ രഞ്ജിത്ത് നിര്‍ദ്ദേശിച്ചു. പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നെടുവയില്‍ സംഘടിപ്പിച്ച കോവിഡ് ബോധവല്‍ക്കരണ വെബിനാറിലെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസുമായും സംയോജിത ശിശുവികസന പദ്ധതി ജില്ലാ ഓഫിസുമായും സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ അജോ ചെറിയാന്‍, സി സായ്‌നാഥ് സംസാരിച്ചു. ജിമി ജോണ്‍സണ്‍ മോഡറേറ്ററായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →