ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകന് അനില്‍ കെ.ആന്റണിയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്റണിയടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

