ബ്രസല്‍സ്: കൊസോവോ മുന്‍ പ്രസിഡന്റ് ഹാഷിം താസിക്കെതിരേ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഹേഗിലെ തടവ് കേന്ദ്രത്തിലേക്ക് മാറ്റി. കൊസോവോയുടെ സെര്‍ബിയയുമായുള്ള സ്വാതന്ത്ര്യ പോരാട്ടകാലത്തെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന കോടതിയാണ് കൊസോവോ പ്രസിഡന്റ് ഹാഷിം താസിയെയും മറ്റ് ഒമ്പത് പേരെയും പ്രതി ചേര്‍ത്ത് യുദ്ധക്കുറ്റം ചുമത്തിയത്.
നൂറോളം കൊലപാതകക്കുറ്റമാണ് താസിക്കെതിരേ ചുമത്തിയിരിക്കുന്നത്. കൊസോവര്‍ അല്‍ബേനിയന്‍, റോമാ, സെര്‍ബിയന്‍ ജനങ്ങളെ കൊലപ്പെടുത്തിയെന്ന ക്രിമിനല്‍ കുറ്റമാണ് താസിയും മറ്റുള്ളവരും നടത്തിയതെന്ന് നെതര്‍ലാന്‍ഡിലെ ഹേഗ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിര്‍ബന്ധിത തിരോധാനം, പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങള്‍.