കൂത്താട്ടുകുളം നഗരസഭ പ്രഥമ പൗരാവകാശ രേഖ പ്രസിദ്ധികരിച്ചു.

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ പ്രഥമ പൗരാവകാശ രേഖ പ്രസിദ്ധികരിച്ചു. 2015 ലാണ് കൂത്തടാട്ടുകുളം നഗരസഭ രൂപീകൃതമായത്. പൊതുജനങ്ങള്‍ നഗരസഭയിലെത്തുമ്പോള്‍ തങ്ങള്‍ക്ക് ലഭ്യമാവേണ്ട സേവനങ്ങള്‍ എന്തൊക്കെയാണെന്നും വിവിധ അപേക്ഷകള്‍ നല്‍കേണ്ട വിധവും എല്ലാം വിശദമായി പ്രതിപാതിക്കുന്നതാണ് പൗരാവകാശ രേഖ.

നഗരസഭ ചെയര്‍മാന്‍ റോയി എബ്രാഹം വൈസ് ചെയര്‍ പേഴ്‌സണ്‍ വിജയ ശിവന് നല്‍കി കൊണ്ടാണ് പൗരാവകാശ രേഖയുടെ പ്രകാശനം നിര്‍വഹിച്ചത്. വിദ്യാഭ്യാസ കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിഎന്‍ പ്രഭകുമാര്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സണ്ണികുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ബിജുജോണ്‍, തോമസ് ജോണ്‍, ലിനുമാത്യു, ഫെബിഷ് ജോര്‍ജ്, നളിനി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →