അമരാവതി: ആന്ധ്രാപ്രദേശിലെ സ്‌കൂളുകളും കോളജുകളും നവംബര്‍ രണ്ടിന് തുറക്കും. ഒമ്പതു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഉച്ചവരെ പ്രവര്‍ത്തിക്കും. 6-8 ക്ലാസുകള്‍ നവംബര്‍ 23നും 1- 5 ക്ലാസുകള്‍ ഡിസംബര്‍ 14 നുമായിരിക്കും തുറക്കുക. ഉന്നത വിദ്യാഭ്യാസ- കോളേജുകളും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ഒരേ സമയം ഒരുപാട് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ തടിച്ചു കൂടുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. ഉച്ചവരെ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കൂ. ഉച്ചഭക്ഷണം കഴിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലേക്ക് പോകാം
750 ലേറെ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ മൂന്ന് ദിവസത്തിലൊരിക്കലാവും ക്ലാസുകളുണ്ടാവുക. സ്‌കൂളിലേക്ക് വരാന്‍ കഴിയാത്തവര്‍ക്കും കൊവിഡ് ഭീതി മൂലം വരാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഓണ്‍ലൈനില്‍ പഠനം തുടരാനും അവസരമുണ്ടാവും.

