സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു

ന്യൂഡല്‍ഹി ജൂലൈ 16: സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നീരജ് ശേഖര്‍ രാജി വെച്ചതായി രാജ്യസഭ സ്പീക്കര്‍ എം വെങ്കയ് നായിഡു ചൊവ്വാഴ്ച അറിയിച്ചു. നായിഡുവിനെ വ്യക്തിപരമായി കണ്ടാണ് നീരജ് രാജി സമര്‍പ്പിച്ചതെന്ന് നായിഡു പറഞ്ഞു. തിങ്കളാഴ്ചയാണ് നീരജിന്‍റെ രാജി അംഗീകരിച്ചതെന്നും, വീണ്ടും പുനരാലോചിക്കാന്‍ അദ്ദേഹത്തിനോട് പറഞ്ഞെന്നും നായിഡു പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നും തെരഞ്ഞെടുത്ത നീരജ് ശേഖര്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്‍റെ മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →