കുളത്തില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പുതഞ്ഞ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മുക്കം: കൂട്ടുകാരനുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഓമശേരി കെഎസ്ഇബി ജീവനക്കാരന്‍ മുത്താലം നെടുമ്പോക്കില്‍ അബ്ദുറഹ്മാന്‍റെ മകന്‍ ഫസലൂറഹ്മാന്‍ (14) ആണ് മരിച്ചത്. 19.10. 2020 തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

മുക്കം നഗരസഭ തെക്കപോയില്‍ വയലില്‍ നിര്‍മ്മിച്ച കുളത്തില്‍ കൂട്ടുകാരൊത്ത് കുളിക്കാനെത്തിയ ഫസലൂറഹ്മാന്‍ കാല്‍ വഴുതി ചെളിയില്‍ അകപ്പെടുകയായിരുന്നു. അതേതുടര്‍ന്ന് മണാശേരി സ്വ‌കാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുത്താലം മുഈനുല്‍ ഇസ്ലാം മദ്രസിലെയും മുക്കം ഹൈസ്‌കൂളിലേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഫസലൂറഹ്മാന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →