ആംസ്റ്റർഡാം: മനുഷ്യൻ്റെ തൊണ്ടയ്ക്കകത്ത് പുതിയൊരു അവയവം കൂടിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് നെതർലാൻഡ്സ് ക്യാൻസർ ഇൻസ്റ്ററ്റ്യൂട്ടിൻ്റെ പഠനം. 3.81 സെൻ്റീമീറ്റർ നീളമുള്ള ഒരു ഉമിനീർ ഗ്രന്ഥിയാണിത്. പ്രോസ്ട്രേറ്റ് ക്യാൻസർ പരിശോധനയുടെ ഭാഗമായി നടത്തിയ സി ടി ,പി ഇ ടി സ്കാനിംഗുകളിലൂടെയാണ് ഈ ഗ്രന്ഥിയെ തിരിച്ചറിഞ്ഞത്. ട്യുബേറിയൽ ഉമിനീർ ഗ്രന്ഥി (Tubarial salivary gland) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
100 രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എല്ലാവർക്കും ഈ ഗ്രന്ഥി ഉണ്ടായിരുന്നു. തൊണ്ടയുടെ മുകൾ ഭാഗത്തെ നനവാർന്നതാക്കി സൂക്ഷിക്കുന്ന ഗ്രന്ഥിയാണിത് എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

