സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപം; പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനാണ് നിയമ ഭേദഗതി വരുത്തുന്നത്. 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തികയോ അധിക്ഷേപിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും.

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ ശക്തമായ വകുപ്പില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള തീരുമാനം. ഇതുവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →