ടിക്കറ്റ് നമ്പര്‍ തിരുത്തി ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തു

തൃശൂര്‍: ലോട്ടറി ടിക്കറ്റിൽ നമ്പര്‍ തിരുത്തി ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തു. തൃശൂര്‍ പെരിഞ്ഞനത്ത് വഴിയരികില്‍ ലോട്ടറി കച്ചവടം നടത്തുന്ന മധു എന്ന ഭിന്നശേഷിക്കാരനെയാണ് തട്ടിപ്പിന് ഇരയാക്കിയത്.

ബൈക്കില്‍ എത്തിയ യുവാവ് നാൽപ്പത് രൂപയുടെ മുപ്പതു ലോട്ടറി ടിക്കറ്റുകളെടുത്തു. പകരം ആയിരം രൂപയുടെ അഞ്ചു ടിക്കറ്റുകള്‍ നൽകി. നമ്പറുകള്‍ ഒത്തു നോക്കിയപ്പോള്‍ സമ്മാനമുണ്ട്. ലോട്ടറി കച്ചവടക്കാരൻ ടിക്കറ്റിന്‍റെ തുകയായ 1200 രൂപ എടുത്ത ശേഷം ബാക്കി 3800 രൂപ യുവാവിന് തിരിച്ചു നല്‍കി. എന്നാല്‍ സമ്മാനമടിച്ച അഞ്ചു ടിക്കറ്റുകളില്‍ നാലെണ്ണം വ്യാജമായിരുന്നു എന്ന് പിന്നീടാണ് മനസിലായത്.

തുടർന്ന് കയ്പമംഗലം പൊലീസിന് പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →