ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സണ്‍ഡേ സംവാദ് പരിപാടിക്കിടെ മന്ത്രി നടത്തിയത്.
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അതിന്റെ വിലയാണ് ഇപ്പോള്‍ സംസ്ഥാനം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.
പുതിയ കേസുകളില്‍ 15 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ടെസ്റ്റുകളുടെ കാര്യത്തിലും കേരളം വലിയ വീഴ്ച വരുത്തിയെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
നിലവില്‍ കേരളം, കര്‍ണ്ണാടക, ബംഗാള്‍, രാജസ്ഥാന്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതുതായി കൊവിഡ് കേസുകള്‍ ഉയരുന്നത്. ഈ സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘത്തെ അയച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

