രാജസ്ഥാൻ തിരിച്ചു വരുന്നു, സൺറൈസേഴ്സിന് പരാജയം

ഷാർജ: ഐ പി എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തി. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ പ്രതീക്ഷ നൽകുന്ന തിരിച്ചു വരവായിരുന്നു രാജസ്ഥാൻ്റേത്. മറുപടി ബാറ്റിംഗിനിടെ 12 ഓവറില്‍ അഞ്ചിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ റിയാന്‍ പരാഗ് – രാഹുല്‍ തെവാട്ടിയ സഖ്യമാണ് കരയ്ക്കു കയറ്റിയത്. 85 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

26 പന്തില്‍ രണ്ടു വീതം സിക്‌സും ബൌണ്ടറിയുമായി റിയാന്‍ പരാഗ് 42 റണ്‍സോടെ പുറത്താകാതെ നിന്നു. അതേസമയം 28 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറും സഹിതം രാഹുല്‍ തെവാട്ടിയ 45 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത് 159 റണ്‍സ് വിജയലക്ഷ്യം കുറിക്കുകയായിരുന്നു ഹൈദരാബാദ്. ഹൈദരാബാദ് ബൗളർമാർ മികച്ച ഫോമാണ് ആദ്യ ഘട്ടം പുറത്തെടുത്തത്. ആദ്യ 4.1 ഓവറുകള്‍ക്കുള്ളില്‍ ബെന്‍ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ അവർ വീഴ്ത്തി. രാജസ്ഥാൻ നിരയിൽ ശേഷം വന്ന സഞ്ജു സാംസണ്‍ – റോബിന്‍ ഉത്തപ്പ സഖ്യം സ്‌കോര്‍ 63 വരെയെത്തിച്ചു. മത്സരത്തിന്റെ 12-ാം ഓവറില്‍ സഞ്ജുവിനെ റാഷിദ് പുറത്താക്കി.

ഈ സമയം 25 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ സഹിതം 26 റണ്‍സായിരുന്നു സഞ്ജുവിന്റെ നേട്ടം. ടോസ് ലഭിച്ച്‌ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →