കോട്ടയം : പാലാ എന്നത് ഒരു സ്ഥലപ്പേര് മാത്രമല്ല അതൊരു ഹൃദയവികാരമാണെന്ന് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന എന്‍സിപിയുടെ നിലപാടിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഉടൻ ഉണ്ടാക്കുമെന്നും അതിനുശേഷം മാത്രമേ പാലാ സീറ്റില്‍ പ്രതികരിക്കു എന്നും ജോസ്.കെ.മാണി വ്യക്തമാക്കി.
ജോസ്.കെ.മാണി ഇടതു മുന്നണിയിൽ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെ മാണി സി കാപ്പന്‍ എംഎല്‍എ വ്യക്തമാക്കി. എൻ.സി.പി വിജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കില്ല. പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കില്‍ തനിക്ക് ചങ്ക് ആണ്. കെ.എം.മാണിയല്ല ജോസ്.കെ.മാണിയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതു വ്യക്തമായതാണെന്നും മാണി.സി. കാപ്പൻ പറഞ്ഞു.
എന്നാൽ പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ജോസ്.കെ.മാണി തള്ളി. രാഷ്ട്രീയ നിലപാട് അറിയിച്ചതിനു ശേഷം മാത്രം ഇക്കാര്യത്തിൽ പ്രതികരണമുണ്ടാകുകയുള്ളു എന്നും വ്യക്തമാക്കി.

