ബംഗാളിൽ ബി ജെ പി മാർച്ചിനെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ നീല ദ്രാവകത്തെ കുറിച്ച് കേന്ദ്ര അന്വേഷണം വേണമെന്ന് തേജസ്വി സൂര്യ

കൊൽക്കത്ത: ബി ജെ പി പ്രവർത്തകർക്കെതിരായ പശ്ചിമ ബംഗാൾ പൊലീസിൻ്റെ നടപടിയിൽ അടിയന്തരമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്ന് ബി ജെ പി യുവജന വിഭാഗം നേതാവ് തേജസ്വി സൂര്യ .

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ബി ജെ പി നടത്തിയ മാർച്ചിനെ നേരിടാൻ പൊലീസ് പ്രയോഗിച്ച ജല പീരങ്കിയിൽ ഉപയോഗിച്ച നീല നിറത്തിലുള്ള ദ്രാവകത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണം. ജലപീരങ്കിയിൽ രാസവസ്തുക്കളുപയോഗിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. സംസ്ഥാന സർക്കാർ നിയമവാഴ്ചയെ കൊലപ്പെടുത്തിയിരിക്കുകയാണ് തേജസ്വി സൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം കൽക്കത്തയിൽ നടന്ന ബിജെപി മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ യുദ്ധസമാന സംഘർഷമാണ് ഉണ്ടായത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →