കോവിഡ്19 നെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു ജനമുന്നേറ്റത്തിൽ പങ്കെടുക്കാൻ രാജ്യത്തെ ജനങ്ങളോട് ആഭ്യന്തരമന്ത്രി അമിത്ഷാ

ന്യൂ ഡൽഹി: കോവിഡ്19  ന് എതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു ജന മുന്നേറ്റത്തിൽ ഭാഗഭാക്കാകുവാൻ രാജ്യത്തെ ജനങ്ങളോട് ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ അഭ്യർത്ഥിച്ചു.

 “പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ഈ പൊതു ജന മുന്നേറ്റത്തിൽ പങ്കെടുക്കുന്നതിലൂടെ  നമുക്കേവർക്കും കോവിഡിന് എതിരായ ഈ  പോരാട്ടത്തിൽ ഒരുമിക്കാം. നമുക്ക് ചുറ്റുമുള്ളവരിൽ രോഗത്തെക്കുറിച്ച് അവബോധം വളർത്തി,  ഈ മുന്നേറ്റത്തിൽ പങ്കെടുത്തുകൊണ്ട് നമുക്ക് ഇന്ത്യയെ കോവിഡ്  മുക്തമാക്കാം “.  അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

കോവിഡിൽ നിന്നും നമ്മെ  സംരക്ഷിക്കാൻ മൂന്ന് മന്ത്രങ്ങളാണ് ഉള്ളതെന്ന് ശ്രീ അമിത് ഷാ ഓർമ്മിപ്പിച്ചു . മാസ്ക് ധരിക്കുക, രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക,  കൈകൾ കൂടെകൂടെ വൃത്തിയായി കഴുകുക എന്നിവയാണ് അവ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ മൂന്ന്  സുരക്ഷാ മന്ത്രങ്ങൾ പാലിക്കുന്നത്,  നിങ്ങളെ മാത്രമല്ല നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരെയും കോവിഡിൽ നിന്ന് സുരക്ഷിതരായി കാത്തു പാലിക്കുമെന്നും  അദ്ദേഹം ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →