ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹാത്രാസ്, ബൽറാംപൂർ സംഭവങ്ങൾ പരാമർശിച്ചുകൊണ്ടാണ് ഐക്യ രാഷ്ട്ര സഭ ഇക്കാര്യം പറഞ്ഞത്. സ്ത്രീ സുരക്ഷയ്ക്കായി സമൂഹവും സർക്കാരും സ്വീകരിക്കുന്ന ഏത് നടപടിയ്ക്കും പിൻതുണ നൽകുമെന്നും യു എൻ പറയുന്നു. ഉത്തർപ്രദേശിലെ ഹാത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട വാർത്ത അന്താരാഷ്ട്ര തലത്തിൽ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഈ സാഹചര്യത്തിലാണ് യു എന്നിൻ്റെ പ്രതികരണം.