ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ അര്‍ധരാത്രിയില്‍ സംസ്കരിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം യോഗി ആദിത്യനാഥ് സര്‍ക്കാരിന് ആണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും ആ സമയവും അദ്ദേഹം കരയുകയായിരുന്നുവെന്നും പ്രിയങ്കാ ട്വീറ്റ് ചെയ്തു.മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരും അനുവദിച്ചില്ലെന്നും പിതാവ് പരാതിപ്പെട്ടു. അങ്ങനെയാണ് മകള്‍ക്ക് അന്ത്യകര്‍മം ചെയ്യാനുള്ള മാതാപിതാക്കളുടെ അവകാശം നഷ്ടപ്പെട്ടതെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. യോഗിയെ ടാഗ് ചെയ്തായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ്.

