ഇനി ഞങ്ങൾ ക്ഷമിക്കുമെന്ന് കരുതരുത് – ദളിത് പെൺകുട്ടിയുടെ മരണത്തിൽ യോഗി സർക്കാരിന് താക്കീതുമായി ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദലിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ .യോഗി സര്‍ക്കാറിന് മുന്നറിയിപ്പുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദകളായവരെ തൂക്കിലേറ്റണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാറിനെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ക്രൂരതയ്ക്ക് ഇരയായ ഹത്രാസിന്റെ ഞങ്ങളുടെ സഹോദരി ഇപ്പോള്‍ ഈ ലോകത്ത് ഇല്ല. അവരെ എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു, പക്ഷേ ബിജെപി സര്‍ക്കാര്‍ അങ്ങനെ ചെയ്തില്ല. ആ ബലാത്സംഗികളെ പോലെ തന്നെ നമ്മുടെ സഹോദരിയുടെ മരണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാറും ഉത്തരവാദികളാണ്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇനി ഞങ്ങൾ ക്ഷമിക്കുമെന്ന് കരുതരുതെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും അല്ലാതെ തങ്ങൾ ഉറങ്ങുകയോ സർക്കാരിനെ ഉറക്കുകയോ ഇല്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

14-9 -2020 നാണ് വയലിൽ ജോലി ചെയ്ത പെൺകുട്ടിയെ ഉയർന്ന ജാതിക്കാരായ നാലു പേർ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. ശരീരമാകെ മുറിവേൽപിക്കുകയും നാവ് കടിച്ചു മുറിച്ചെടുക്കുകയും ചെയ്തിരുന്നു. 29-9-2020 രാവിലെ ഡൽഹി എയിംസിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →