കൊവിഡിന്റെ ഉത്ഭവത്തിന് പിന്നില്‍ ചൈനീസ് ലാബ്: വാദം ആവര്‍ത്തിച്ച വൈറോളജിസ്റ്റിന്റെ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തിവച്ചു

ന്യൂയോര്‍ക്ക്: കൊവിഡ്-19 വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന് തന്നെയാണെന്ന് ആവര്‍ത്തിച്ച ചൈനീസ് വൈറോളജിസ്റ്റ് ലി-മെംഗ് യാന്റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു.”ആളുകള്‍ ഈ സത്യം അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് എന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ട്വിറ്ററിന്റെ നടപടിയെ കുറിച്ച് അവര്‍ പ്രതികരിച്ചത്.

ചൈനീസ് സൈനീകരാണ് വൈറസിന്റെ പിന്നിലെന്നാണ് യാന്‍ വ്യക്തമാക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ പള്‍സിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നിയന്ത്രിക്കുന്ന ചൈനീസ് സൈനിക കേന്ദ്രത്തിലാണ് കൊറോണ വൈറസ് വികസിപ്പിച്ചതെന്നാണ് യാന്‍ പറയുന്നത്.വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച യാന്‍ ചൈന വിട്ട് പോരേണ്ടി വന്നിരുന്നു. നിലവില്‍ അമേരിക്കയിലാണ് യാനുള്ളത്. തനിക്കെതിരേ ചൈന വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും യാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →