സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയിരുന്നു എന്ന് കണ്ടെത്തി

തൃശ്ശൂർ: സ്വർണ്ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം രാത്രി അനിൽ അക്കരെ എംഎൽഎ ആശുപത്രിയിൽ എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറു ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ ശേഖരിക്കുന്ന കൂട്ടത്തിലാണ് ഈ കണ്ടെത്തൽ.

എന്നാൽ അനിൽ അക്കരെ നൽകിയ വിശദീകരണം ഇപ്രകാരമാണ്. രാത്രി വീട്ടിലേക്ക് പോകുന്ന വഴിക്ക് മെഡിക്കൽ കോളേജിൽ കയറി സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വപ്ന സുരേഷിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക അറിയിച്ചു. തിരിച്ചു വീട്ടിൽ എത്തിയതിനു ശേഷം സ്വപ്ന സുരേഷിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പറഞ്ഞുകൊണ്ട് ഒരു ലൈവ് വീഡിയോ എൻ ഐ എ യ്ക്ക് അയച്ചു. 7- 9 – 20ന് ഈ സംഭവം ഉണ്ടായതിനുശേഷം ഒമ്പതാം തീയതി രാത്രി 12 മണിക്ക് എ സി മൊയ്തീനും പ്രിൻസിപ്പാളും ഉദ്യോഗസ്ഥന്മാരുമായി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെപ്പറ്റി പ്രിൻസിപ്പാളിനോട് ആരാഞ്ഞിരുന്നു.

മെഡിക്കൽ കോളേജിൽ തുടങ്ങാനിരിക്കുന്ന ‘പ്രാൺ’ എന്ന പദ്ധതിയെപ്പറ്റി ചർച്ച ചെയ്യുവാനും പദ്ധതിയുടെ സർട്ടിഫിക്കറ്റ് നൽകാനുണ് മൊയ്തീൻ അവിടെ എത്തിയതെന്നായിരുന്നു മറുപടി. ഇതിൻറെ ഉദ്ഘാടനത്തിനോ, മീറ്റിംഗിനോ സ്ഥലം എംഎൽഎ ആയ തന്നെ വിവരം അറിയിക്കാഞ്ഞത് എന്തുകൊണ്ട് എന്ന് പ്രിൻസിപ്പളിനോട് ചോദിച്ചു. സ്ഥലം എംഎൽഎ എന്നതിനുപരി പദ്ധതിയിലെ ആദ്യത്തെ പത്ത് യൂണിറ്റുകൾ സ്പോൺസർ ചെയ്തത് താനാണ്. ഈ പദ്ധതിയുമായി ഇത്രയും ബന്ധമുള്ള തന്നെ ഒഴിവാക്കി രാത്രി 12 മണിക്ക് കലക്ടറും പ്രിൻസിപ്പലും സൂപ്രണ്ടും ചേർന്ന് എസി മൊയ്തീനെ മീറ്റിംഗിന് എന്തിന് വിളിച്ചു എന്ന് അന്വേഷിക്കണം എന്നും അനിൽ അക്കരെ ചോദിച്ചു. സ്വപ്ന സുരേഷിൻറെ മൊഴികൾ ചോർത്തുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിൽ സ്വപ്ന സുരേഷിന് സഹായം ഒരുക്കിയത്. ഇതിൽ മന്ത്രി എസി മൊയ്തീനാണ് മുഖ്യ പങ്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →