ഷാര്‍ജയില്‍ ക്രിസ്‌തീയ ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി.

ഷാര്‍ജ:ദേവലായങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായി ഷാര്‍ജയിലെ സെന്‍റ് ‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ അറിയിച്ചു. അബുദാബിയിലും റാസല്‍ഖൈമയിലും നേരത്തേതന്നെ ദേവാലയങ്ങള്‍ തുറന്നിരുന്നു.

ഓരോ സേവനത്തിനും 30 മിനിറ്റ്‌ മുമ്പ്‌ ഗേറ്റുകള്‍ തുറക്കുമെന്നും, സമയക്രമം പളളിയുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറങ്ങണം. കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. ആകെ ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവു. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്കും 60 വയസിന്‌ മുകളിലുളള വര്‍ക്കും പ്രവേശനം പാടില്ല എന്നിവയാണ്‌ നിബന്ധനകള്‍.

എല്ലാവരും മാസ്‌ക്ക്‌ ധരിക്കുകയും 1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും വേണം. കുര്‍ബാന ആരംഭിച്ചു കഴിഞ്ഞാല്‍ ഗേറ്റ്‌ അടക്കും. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ സൂമൂഹിക അകലം പാലിച്ചുകൊണ്ട്‌ പളളിപരിസര ത്തുനിന്നും എല്ലാവരും ഉടന്‍ പുറത്തുപോകുകയും വേണം. സ്‌നാപനത്തിനുളള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട സെമിനാര്‍ തിങ്കളാള്‌ച രാത്രി 8 മുതല്‍ 9 വരെ പാരീഷ്‌ ഹാളില്‍ നടക്കുമെന്നും വികാരി ഫാദര്‍ വര്‍ഗീസ്‌ ചെമ്പോളി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →