തിരുവനന്തപുരം നവംബര്‍ 9: അയോദ്ധ്യ കേസിലെ വിധിക്ക് മുന്നോടിയായി സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി പോലീസ്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് നാല് കമ്പനി പോലീസ് സേനയെ ജില്ലയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ചുമതല വിവിധ ഡിവൈഎസ്പിമാര്‍ക്കായി വിഭജിച്ചു നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരേയും നിയമിച്ചു. കേരളത്തില്‍ കാസര്‍ഗോഡ് മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയിലും അതീവജാഗ്രത തുടരുന്നു. മുന്‍പ് സമുദായിക കേസുകളില്‍പ്പെട്ടവരെ ശക്തമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം പറഞ്ഞു. കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. സമാധാനം നിലനിര്‍ത്തണമെന്ന് നേതാക്കള്‍ അറിയിച്ചു.

