കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിസെഫ്

ജനീവ ജൂലൈ 8: ഇക്കഴിഞ്ഞ വിമാനാക്രമണത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചിരുന്നു. ആക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കണമെന്നാണ് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍റീറ്റ ഫോര്‍ പറഞ്ഞത്. ഹാംബെല്‍ ജില്ലയില്‍ ഏഴോളം കുട്ടികള്‍ ശനിയാഴ്ച ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. വടക്ക്പടിഞ്ഞാറ് സിറിയയില്‍ ഇഡ്ലിബിലില്‍ ഇരുപതോളം പൗരന്മാര്‍ കൊല്ലപ്പെട്ടു.

അല്‍വാദിഹി, ഇഡ്ലിബ്, വടക്കന്‍ അലേപ്പോ, വടക്കന്‍ ഹമയിലുമടക്കം ഒരുപാട് ആക്രമണങ്ങള്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്നുണ്ടെന്നും ഫോര്‍ പറഞ്ഞു. ചെറിയ കുട്ടികളുടെ മരണം തന്‍റെ ഹൃദയം തകര്‍ക്കുന്നുവെന്നും വേണ്ടുന്ന നടപടി സ്വീകരിക്കുമെന്നും ഫോര്‍ കൂട്ടിച്ചേര്‍ത്തു. വടക്ക്പടിഞ്ഞാറ് സിറിയയില്‍ മാത്രം 140 ഓളം കുട്ടികള്‍ വര്‍ഷാദ്യം തന്നെ കൊല്ലപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →