അഹമ്മദാബാദ്, 2026 ജൂൺ 24
അദാനി ഗ്രൂപ്പിന്റെ 2026 വാർഷിക പൊതുയോഗത്തിൽ (AGM) റെക്കോർഡ് അടിസ്ഥാനസൗകര്യ നിക്ഷേപവും തൊഴിലാളി ക്ഷേേമത്തിനും ആരോഗ്യരംഗ വികസനത്തിനുമുള്ള പുതിയ പ്രഖ്യാപനങ്ങളും നടത്തി. 2025-26 സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടി രൂപയ്ക്കുമേൽ അടിസ്ഥാനസൗകര്യ മേഖലയിൽ നിക്ഷേപിച്ചതായി ചെയർമാൻ ഗൗതം അദാനി അറിയിച്ചു. ഒരു ഇന്ത്യൻ കോർപ്പറേറ്റ് ഗ്രൂപ്പ് നടത്തിയ ഏറ്റവും വലിയ വാർഷിക മൂലധന നിക്ഷേപമാണിതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി ക്ഷേേമത്തിന് പ്രത്യേക പ്രാധാന്യം
സംഘടനയുടെ അടുത്തഘട്ട വളർച്ചയ്ക്ക് മൂന്ന് പ്രധാന മുൻഗണനകളാണ് ഗൗതം അദാനി മുന്നോട്ടുവെച്ചത്. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കൽ, കരാർ തൊഴിലാളികളുമായുള്ള സഹകരണം ശക്തമാക്കൽ, തൊഴിലാളി ക്ഷേേമം മെച്ചപ്പെടുത്തൽ എന്നിവയാണ് അവ. രാജ്യനിർമാണത്തിൽ കരാർ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നും അവരുടെ സുരക്ഷയും ക്ഷേേമവും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യരംഗത്തും വിപുലീകരണ നീക്കം
അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം ആരോഗ്യരംഗത്തും കൂടുതൽ വ്യാപന പദ്ധതികൾ നടപ്പാക്കുമെന്ന് അദാനി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കാനും സാമൂഹിക വികസന പ്രവർത്തനങ്ങൾ ശക്തമാക്കാനുമാണ് ലക്ഷ്യം. ഊർജം, യൂട്ടിലിറ്റികൾ, ഗതാഗതം, ലോജിസ്റ്റിക്സ് മേഖലകളിലേക്കാണ് കഴിഞ്ഞ വർഷത്തെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഒഴുകിയത്. ഈ പദ്ധതികൾ വരും വർഷങ്ങളിൽ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.