മൂത്രപ്പുരകളില്‍ നിന്ന് കൊവിഡ് വൈറസ് വ്യാപനസാധ്യത കൂടുതലെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലെ മൂത്രപ്പുരകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് പഠനം. ഫിസിക്‌സ് ഓഫ് ഫ്‌ലൂയിഡ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച് വന്ന റിപ്പോര്‍ട്ട് പ്രകാരം മൂത്രത്തില്‍ നിന്ന് പുറത്ത് വരുന്ന കണികകള്‍ വളരെ വേഗത്തില്‍ വൈറസ് വ്യാപനത്തിലേക്ക് നയിക്കുന്നവയാണ്.

ഒരാള്‍ മൂത്രം ഒഴിച്ച് കഴിഞ്ഞാല്‍ അത് വായുവും ദ്രാവകവുമായുള്ള പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. ഇതിന്റെ ഫലമായി വലിയ അളവില്‍ മൂത്രത്തില്‍ നിന്നുള്ള കണികകള്‍ വായുവില്‍ കലരും. ഇവ ശ്വസിക്കുന്ന ആളുകള്‍ക്ക് വളരെ പെട്ടെന്ന് വൈറസ് ബാധ ഉണ്ടാവാം. അതിനാല്‍ പൊതുയിടങ്ങളിലെ മൂത്രപുരകളില്‍ പോവുമ്പോഴും മാസ്‌ക് നിര്‍ബന്ധമായിരിക്കണമെന്നാണ് യാങ്ഷോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. മൂത്രമൊഴിച്ച് 5.5 സെക്കന്‍ഡിനുള്ളില്‍ മൂത്രത്തിലെ ചെറു കണങ്ങള്‍ സഞ്ചരിച്ച് നമ്മുടെ ശരീരത്തിലെത്തുമെന്നുമാണ് പഠനത്തില്‍ പറയുന്നത്. അതായത് ഫ്ലഷ് ചെയ്യും മുന്‍പ് തന്നെ വൈറസ് ശരീരത്തില്‍ പ്രവേശിക്കുമെന്നര്‍ത്ഥം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ മൂത്രപ്പുരകള്‍ ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളിയാണെന്നും ഗവേഷകര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →