അമേരിക്കയിൽ മലയാളി എഞ്ചിനീയർ രാഹുൽ നിര്യാതനായി
കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മുൻ ദേവസ്വം സെക്രട്ടറി കട്ടപ്പന കൊച്ചുപറമ്പിൽ കെ.പി. ഗോപിയുടെ മകൻ രാഹുൽ അമേരിക്കയിൽ നിര്യാതനായി. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് (ഇന്ത്യൻ സമയം) ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഇരുപത് വർഷമായി അമേരിക്കയിലെ കാലിഫോർണിയയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലും കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ത്യയിലെത്തിച്ച് സ്വദേശമായ കട്ടപ്പന വലിയപാറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
സൂര്യയോഗ് സ്ഥാപകൻ സൂര്യാജി സഹോദരനാണ്. ശാന്തമ്മയാണ് മാതാവ്. കാലിഫോർണിയയിലെ ഒരു ഐ.ടി. കമ്പനിയിൽ മാനേജിങ് ഡയറക്ടറായ ബിന്ദുവാണ് ഭാര്യ. രണ്ട് മക്കളുണ്ട്. രാഹുലും കുടുംബാംഗങ്ങളും അമേരിക്കൻ പൗരത്വമുള്ളവരാണ്.

