റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം | നീലേശ്വരത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപമാണ് ജഡം കണ്ടെത്തിയത്. കോട്ടയം സ്വദേശി ബിജുമോന്‍ (25) ആണ് മരിച്ചത്. ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് പന്ത്രണ്ടാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു ബിജുമോന്‍.

നീലേശ്വരം എന്‍ കെ ബി എം ആശുപത്രിക്കു സമീപം വാടകക്ക് താമസിച്ചു വരികയായിരുന്നു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സ് തട്ടിയാണ് മരണം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →