കൈ​​യി​​ൽ മ​​ഷി പു​​ര​​ട്ടി​​യ ശേ​​ഷം വോ​​ട്ട് ചെ​​യ്യാ​​തെ പോ​​യ വോ​​ട്ട​​റെ തേ​​ടിപോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ

ആ​​ലു​​വ: വി​​ര​​ലി​​ൽ മ​​ഷി പു​​ര​​ട്ടി​​യ ശേ​​ഷം വോ​​ട്ട് ചെ​​യ്യാ​​തെ ഇ​​റ​​ങ്ങി​​പ്പോ​​യ വോ​​ട്ട​​റെ തേ​​ടി ആ​​ലു​​വ തോ​​ട്ട​​ക്കാ​​ട്ടു​​ക​​ര ബൂ​​ത്തി​​ലെ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ..വോ​​ട്ടിം​​ഗ് മെ​​ഷീ​​നി​​ലെ വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണ​​വും ര​​ജി​​സ്റ്റ​​റി​​ലെ എ​​ണ്ണ​​വും ആ​​ദ്യ മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ എ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് ഒ​​രു വോ​​ട്ടി​​ന്‍റെ വ്യ​​ത്യാ​​സം ക​​ണ്ടെ​​ത്തി​​യ​​ത്.ആ​​ലു​​വ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ തോ​​ട്ട​​ക്കാ​​ട്ടു​​ക​​ര​​യി​​ൽ ബൂ​​ത്ത് ന​​മ്പ​​ർ 120 ലെ ​​ഒ​​രു വോ​​ട്ട​​റാ​​ണ് കൈ​​യി​​ൽ മ​​ഷി പു​​ര​​ട്ടി​​യ ശേ​​ഷം വോ​​ട്ട് ചെ​​യ്യാ​​തെ പോ​​യ​​ത്.

രാ​​വി​​ലെ തി​​ര​​ക്കു​​ള്ള സ​​മ​​യ​​മാ​​യ​​തി​​നാ​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക് മെ​​ഷീ​​നി​​ൽ വോ​​ട്ട് ചെ​​യ്യു​​മ്പോ​​ൾ ഉ​​ണ്ടാ​​കു​​ന്ന ശ​​ബ്ദം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ശ്ര​​ദ്ധി​​ച്ചി​​ല്ലെ​​ന്നാ​​ണ് വി​​ശ​​ദീ​​ക​​ര​​ണം. ഒ​​രാ​​ൾ വോ​​ട്ട് ചെ​​യ്യാ​​തെ പോ​​യ വി​​വ​​രം പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ല​​ക‌്ഷ​​ൻ ക​​മ്മീ​​ഷ​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →