ഹുബ്ലി, കർണാടക :- വേൾഡ് ഹിന്ദു എക്കണോമിക് ഫോറം 2026 ദേശീയ സമ്മേളനം 20-2- 2026 , വെള്ളിയാഴ്ച ഹുബ്ലിയിൽ രാവിലെ 11 മണിക്ക് ഭദ്രദീപം തെളിയിച്ചുകൊണ്ട് ആരംഭിച്ചു. ശ്രീ ഡോക്ടർ വീരേന്ദ്ര ഹെഗ്ഡേ എംപി,ശ്രീ വിഗ്യാനന്ത് ജി (ഫൗണ്ടർ, എച്ച് ഇ എഫ്, ജോയിൻറ് ജനറൽസെക്രട്ടറി വി എച്ച് പി. ഇൻറർനാഷണൽ), ശ്രീ വിജേഷ് സൈഗൾ (ഫൗണ്ടർ പ്രസിഡൻറ് എച്ച് ഇ എഫ് ഹുബ്ലി ചാപ്റ്റർ ) , ശിവപ്രസാദ് ടി ആർ (നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി എച്ച് ഇ എഫ് ഭാരത് ) , അർജുൻ മഹാജൻ ( കൺവീനർ) എന്നിവർ പങ്കെടുത്തു. ഭദ്രദീപം തെളിയിച്ചതിനു ശേഷം ഭാരതമാതാവിന് പുഷ്പാർച്ചന നടത്തി, വന്ദേമാതരം ആലപിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു.
ശ്രീ ശിവപ്രസാദ് ജി ഹിന്ദു ആർഥിക് മഹാസംഗമത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 500-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽനിന്ന് ഡോക്ടർ നിധീഷ്, ബാബുരാജ് എൻ വി, രഞ്ജു ഗോപിനാഥ്, സതീഷ്, മിനി കൃഷ്ണകുമാർ, സുഭദ്ര ശൂലപാണി, എന്നിവർ അടങ്ങിയ 15 അംഗ പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്.
ഹിന്ദു എക്കണോമിക് ഫോറം-2026 ദേശീയ സമ്മേളനം ഹുബ്ലിയിൽ ആരംഭിച്ചു.
