ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

കൊച്ചി: ഉപഭോക്താക്കള്‍ സമ്മാനമായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം രണ്ട് ജി.ബി ഡാറ്റ, അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പ്ലാന്‍. നിരവധി ആനുകൂല്യങ്ങളുള്ള ഈ പ്ലാനിന് 50 ദിവസമാണ് വാലിഡിറ്റി ലഭിക്കുക. ഇതിനായി മുടക്കേണ്ടി വരുന്നതാകട്ടെ വെറും 347 രൂപ മാത്രമാണ്.

ഉപയോക്താക്കള്‍ക്ക് പ്രതിദിന ചെലവ് ഏഴ് രൂപയില്‍ താഴെ മാത്രം

സാധാരണഗതിയില്‍ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ ഈ തുകയ്ക്ക് പരമാവധി 28 ദിവസത്തെ വാലിഡിറ്റി മാത്രം നല്‍കുമ്പോഴാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ 50 ദിവസത്തെ വാലിഡിറ്റി നല്‍കുന്നത്.നിലവില്‍ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളില്‍ ആരും ഇത്തരത്തില്‍ 50 ദിവസം കാലാവധിയുള്ള പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നില്ല. ഈ പ്ലാന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പ്രതിദിനം ഏഴ് രൂപയില്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ബിഎസ്എന്‍എല്‍ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാട്ടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →