തിരുവനന്തപുരം | ചിറയിന്‍കീഴ് 440 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവരികയായിരുന്നു എംഡിഎംഎ.. ഡാന്‍സഫ്ര ടീം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്
വില്പനയ്ക്കായി തിരുവനന്തപുരത്തെത്തിച്ചതാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.
440 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. വില്പനയ്ക്കായി തിരുവനന്തപുരത്തെത്തിച്ചതാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസും ഡാന്‍സാഫും അറിയിച്ചു.
