തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു
ജീവനക്കാര്‍ ആഘോഷിക്കാതെ നമുക്ക് എന്ത് ഓണം എന്നും മന്ത്രി ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യും
‘പ്രിയപ്പെട്ട കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ ശമ്പളം അവരവരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഞാന്‍ വാക്ക് നല്‍കിയ ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യും. ഓണമല്ലേ, നിങ്ങള്‍ ആഘോഷിക്കാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം.ആഘോഷിക്കൂ കെ എസ് ആര്‍ ടി സിക്കൊപ്പം’ കെ ബി ഗണേഷ് കുമാര്‍ പോസ്റ്റിൽ കുറിച്ചു.
