ന്യൂഡല്‍ഹി ജൂലൈ 5: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ബഡ്ജറ്റ് അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളിലും പാവപ്പെട്ടവരെയും കര്‍ഷകരെയും പരിഗണിക്കുമെന്ന് നിര്‍മ്മല പറഞ്ഞു. 2019-20 കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴാണ് നിര്‍മ്മല പറഞ്ഞത്. ഇനാമിലൂടെ കര്‍ഷകര്‍ക്ക് ആനുകൂല്ല്യം നല്‍കുന്ന സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കും മികച്ച ജീവിതരീതിയും വരുമാനവും ഉണ്ടാകണം. ഇറക്കുമതി ബില്‍ കുറയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ചെലവില്ലാത്ത കൃഷിരീതി’ ഇതാകണം ആവര്‍ത്തിക്കപ്പെടേണ്ട നൂതനമാതൃകയെന്നും അതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാമെന്നും നിര്‍മ്മല കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വന്‍തോതില്‍ നിക്ഷേപിക്കുമെന്നും സ്വകാര്യ സംരംഭകരെ പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 10,000 കാര്‍ഷികഫലപ്രദമായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമെന്നും നിര്‍മ്മല വ്യക്തമാക്കി.

