ലഡാക്കിലെ സൈനികപിന്മാറ്റം : ഇന്ത്യയും ചൈനയും നേരിയ പുരോഗതി കൈവരിച്ചതായി വിദേശകാര്യമന്ത്രി

ബ്രിസ്ബെൻ: കിഴക്കൻ‌ ലഡാക്കിലെ സൈനികപിന്മാറ്റം സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും നേരിയ പുരോഗതി കൈവരിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രൂപപ്പെട്ടുവരുന്ന സാഹചര്യം സ്വാഗതാർഹമാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും അസ്വാസ്ഥ്യജനകമായിരുന്നുവെന്നും 2024 നവംബർ 3 ഞായറാഴ്ച ബ്രിസ്ബെയ്നിലെ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു..

ദേസ്പാംഗില്‍ ഇന്ത്യൻ സൈന്യം പട്രോളിംഗ് തുടങ്ങി

യഥാർഥ നിയന്ത്രണരേഖയില്‍ വലിയ തോതിലുള്ള സൈനികവിന്യാസമാണ് ചൈന നടത്തിയിരുന്നത്. 2020നു മുന്പ് ഇത്രയും സൈനികർ അവിടെ ഇല്ലായിരുന്നു. ഇതേത്തുടർന്നു മേഖലയില്‍ സൈനികവിന്യാസത്തിന് ഇന്ത്യയും നിർബന്ധിതമായി-ജയശങ്കർ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ ദോംചോക്, ദെസ്പാംഗ് മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കുന്നത് പൂർത്തിയായി ദിവസങ്ങള്‍ക്കകമാണു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ദേസ്പാംഗില്‍ ഇന്ത്യൻ സൈന്യം പട്രോളിംഗ് തുടങ്ങി. ദാംചോകില്‍ വെള്ളിയാഴ്ച പട്രോളിംഗിനു തുടക്കമിടാനുമാണു തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →