മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്‍റെ മെത്രാഭിഷേകം നവംബര്‍ 24ന്

ചങ്ങനാശേരി: നിയുക്ത കർദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്‍റെ മെത്രാഭിഷേകം 2024 നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടത്തും. 25ന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയില്‍ മോണ്‍. ജോർജ് കൂവക്കാട്ടിന് സ്വീകരണം നല്‍കും.

കര്‍ദിനാള്‍ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന്

കഴിഞ്ഞ ഒക്‌ടോബര്‍ ആറിന് ഫ്രാന്‍സിസ് മാര്‍പാപ്പ മോണ്‍.കൂവക്കാട്ടിനെ കര്‍ദിനാളായി ഉയര്‍ത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക യാത്രകള്‍ ക്രമീകരിക്കുന്ന സംഘത്തിലെ ഒഫീഷ്യല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. കര്‍ദിനാള്‍ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും.

വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിലേക്ക്

വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിലേക്കുയര്‍ത്തപ്പെടുന്ന ആദ്യ ഇന്ത്യന്‍ വൈദികനാണ് മോണ്‍.ജോര്‍ജ് കൂവക്കാട്ട്. ചങ്ങനാശേരി അതിരൂപതാംഗമായ ഇദ്ദേഹം മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയിലെ കൂവക്കാട്ട് ജേക്കബ്- ലീലാമ്മ ദമ്പതികളുടെ മകനാണ്. മോണ്‍. ജോര്‍ജ് കൂവക്കാട്ട് ഈ മാസം 24ന് നാട്ടിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →