ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ജൂലൈ 5: തെക്കേ കാശ്മീരില്‍ വെള്ളിയാഴ്ച നടന്ന ഷോപ്പിയാന ജില്ലയില്‍ സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് എസ്ഒജി, കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ്,തുടങ്ങിയവര്‍ നാര്‍വാനി ജില്ലയിലെത്തുകയായിരുന്നു. സുരക്ഷാസൈനികരെ കണ്ട് ഭീകരര്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.

ഇന്‍റര്‍നെറ്റും, മൊബൈല്‍ സര്‍വ്വീസും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →