പിടിച്ചുനിന്ന് ബം​ഗ്ലാദേശ്; ഇന്ത്യയ്ക്ക് ലക്ഷ്യം 257ആദ്യ വിക്കറ്റിൽ ബം​ഗ്ലാദേശ് 93 റൺസ് കൂട്ടിച്ചേർത്തു.

പൂനെ: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബം​ഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറിൽ 10 റൺസ് മാത്രമാണ് ബം​ഗ്ലാദേശ് സ്കോർ ചെയ്തത്. എന്നാൽ പിന്നീട് ട്രാക്കിലേക്ക് വന്ന ബം​ഗ്ലാദേശ് ഓപ്പണർമാർ അടിച്ചു തകർത്തു.

ആദ്യ വിക്കറ്റിൽ ബം​ഗ്ലാദേശ് 93 റൺസ് കൂട്ടിച്ചേർത്തു. 51 റൺസെടുത്ത തൻസീദ് ഹസ്സനാണ് ആദ്യം പുറത്താകുന്നത്. കുൽദീപ് യാദവിനാണ് വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. നജ്മുൾ ഹൊസൈൻ ഷാന്റോ എട്ടും മെഹിദി ഹ​സ്സൻ മൂന്നും റൺസെടുത്ത് വേ​ഗത്തിൽ മടങ്ങി. പിന്നാലെ 66 റൺസുമായി ലിട്ടൺ ദാസും ഡ​ഗ് ഔട്ടിലെത്തി.

മുഷ്ഫിക്കർ റഹീമിന്റെയും മഹ്മദുള്ളയുടെയും ചെറുത്ത് നിൽപ്പ് ബം​ഗ്ലാദേശ് സ്കോർ 256ലേക്ക് എത്തിച്ചു. റഹീം 38ഉം മഹ്മദുള്ള 46ഉം റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മു​ഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷർദിൽ താക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →